മരട്: നെട്ടൂര്‍ വിശുദ്ധ കുരിശിന്റെ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആരംഭിച്ചു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന ദിവ്യബലിക്കു ശേഷം ജൂബിലി ഹാളിനോടു ചേര്‍ന്ന മിനിഹാള്‍ സഹായ മെത്രാൻ ആശീര്‍വദിച്ചു.
തിരുനാള്‍ ദിനമായ നാളെ രാവിലെ 9.30 ന് ദിവ്യബലി - വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, വചനപ്രഘോഷണം - ഫാ. എബിന് ജോസ് വാരിയത്ത്. രാത്രി 7.30ന് മ്യൂസിക്കല്‍ ഈവ്.