തിരുവോണനാളില്‍ പട്ടിണി സമരം
1453449
Sunday, September 15, 2024 4:03 AM IST
മൂവാറ്റുപുഴ: തിരുവോണനാളില്‍ പട്ടിണി സമരവുമായി ബിജെപി ആയവന സമിതി. കോടതിവിധി ലംഘിച്ചുകൊണ്ട് നിര്‍മാണം നടത്തുന്ന ആയവന പഞ്ചായത്ത് 10-ാം വാര്‍ഡിലെ പ്ലൈവുഡ് ഫാക്ടറിക്കെതിരെയാണ് പഞ്ചായത്തിന് ഓഫീസിന് മുമ്പില്‍ ബിജെപി നേതാക്കള്‍ പട്ടിണി ഇരുന്ന് പ്രതിഷേധിക്കുന്നത്.
ഇന്ന് രാവിലെ ഒൻപതു മുതലാണ് പ്രതിഷേധ സമരം നടത്തുന്നത്. ജനങ്ങളെ മാറാരോഗങ്ങളിലേക്ക് തള്ളിവിടാന്‍ കഴിവുള്ള പ്ലൈവുഡ് ഫാക്ടറി ജനവാസ മേഖലയില്‍നിന്നും മാറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.