റോഡുകൾക്കും പാലങ്ങൾക്കും 171.337 കോടിയുടെ അനുമതി
1459700
Tuesday, October 8, 2024 7:27 AM IST
പെരുമ്പാവൂർ: പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 2024 മുതൽ 2029 വരെയുള്ള കാലയളവിൽ പുതിയ കണക്ടിവിറ്റി റോഡുകളും പാലങ്ങളും നിർമാണവും നവീകരണവും നടത്തുന്നതിന്റെ ഭാഗമായി 171 കോടി രൂപയുടെ പിഎംജിഎസ്വൈ പദ്ധതി പെരുമ്പാവൂരിൽ നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി ബെന്നി ബഹന്നാൻ എംപിയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയും സംയുക്തമായി അറിയിച്ചു.
മുടക്കുഴ, വേങ്ങൂർ, കൂവപ്പടി, ഒക്കൽ, രായമംഗലം, അശമന്നൂർ, വെങ്ങോല പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന റോഡുകളും ഒപ്പം താന്നിപ്പുഴയിൽ അടക്കം രണ്ടു പാലത്തിനുമായി 45 നിർദേശങ്ങളാണ് എംഎൽഎ പെരുമ്പാവൂരിൽനിന്ന് സമർപ്പിച്ചത്.
കേന്ദ്ര മന്ത്രിസഭ 70,125 കോടി തുകയാണ് പദ്ധതിയുടെ ആകെ അടങ്കൽ തുകയായി കണക്കാക്കിയിരിക്കുന്നത്. കേരളത്തിൽനിന്ന് ആകെ സമർപ്പിച്ച പദ്ധതികളിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിൽ 175 കോടിയും പെരുമ്പാവൂരിനാണ് ലഭിച്ചത്.