സിപിഎം മാഫിയകളുടെ തടവിൽ: കെ.കെ. രമ
1459714
Tuesday, October 8, 2024 7:27 AM IST
കൊച്ചി: അശരണരുടെ ശബ്ദമായിരുന്ന പാർട്ടിയെ കോർപറേറ്റുകളുടെയും മാഫിയകളുടെയും തടവിലെത്തിച്ചുവെന്നതാണു പിണറായി വിജയന്റെ നേട്ടമെന്ന് ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വൻഷനിൽ പ്രസംഗിക്കുകയായിരുന്നു രമ.
പിണറായി വിജയന്റെ ഭരണം അന്ത്യത്തോടടുക്കുകയാണെന്നു അവർ ആരോപിച്ചു. ആർഎംപി സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഷാജി നിരോലികൾ അധ്യക്ഷതവഹിച്ചു. കെ.പി. പ്രകാശൻ, കുളങ്ങര ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വിനോയ് താന്നികുന്നേൽ (പ്രസിഡന്റ്), ജയ്സണ്‍ പുകുന്നേൽ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.