തഴുവംകുന്ന് കനാലിന് സമീപം മാലിന്യം തള്ളി
1460013
Wednesday, October 9, 2024 8:19 AM IST
കല്ലൂർക്കാട്: കനാലിന് സമീപം മാലിന്യം തള്ളിയതായി പരാതി. മൂവാറ്റുപുഴ - തേനി ഹൈവേയിൽ കല്ലൂർക്കാട് തഴുവംകുന്ന് കനാലിന് സമീപമാണ് മാലിന്യം തള്ളിയത്. ഇത് സംബന്ധിച്ച് സ്ഥലമുടമ ഷാജു ജോർജ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായി ജൈവ മാലിന്യം ഉൾപ്പെടെയാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രദേശത്ത് ദുർഗന്ധവും പരക്കുന്നുണ്ട്. വിവിധ കാർഷികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഥലത്താണ് മാലിന്യം പലപ്പോഴായി നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. നേരത്തേയും ഇവിടെ മാലിന്യം നിക്ഷേപിച്ചതായും സമീപവാസികൾ പറയുന്നു.