ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ
1460715
Saturday, October 12, 2024 4:02 AM IST
വൈപ്പിൻ :തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് പേരിൽ നിന്ന് 18.5 ലക്ഷം പണം തട്ടി കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെ ഞാറക്കൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഞാറക്കൽ സ്വദേശിയിൽ നിന്ന് 10.5 ലക്ഷവും ച ത്യാത്ത് സ്വദേശിനിയായ യുവതിയിൽ നിന്നും എട്ടുലക്ഷം രൂപയുമാണ് ഇവർ തട്ടിയത്.
പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കളമശേരി പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് നിലവിലുണ്ടെന്ന് ഞാറക്കൽ സിഐ സുനിൽ തോമസ് പറഞ്ഞു.