സ്കൂൾ ശതാബ്ദിയാഘോഷ സമാപനം നാളെ
1511947
Friday, February 7, 2025 4:40 AM IST
ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും സ്കൂൾ വാർഷികവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് സിസ്റ്റർ മേരി ബനീഞ്ഞാ നഗറിൽ നടക്കും. ശതാബ്ദി സമാപന സമ്മേളനം പാല ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടത്തുംപറന്പിൽ അധ്യക്ഷത വഹിക്കും.
കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തും. ശതാബ്ദി സ്മരണിക പ്രകാശനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. വിരമിക്കുന്ന പി.ജെ. പീറ്റർ, സിസ്റ്റർ അലൻസാ ജോസഫ്, സിസ്റ്റർ കൃപ മരിയ എന്നീ അധ്യാപകരുടെ ഛായാചിത്രങ്ങൾ മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. സുമ അനാച്ഛാദനം ചെയ്യും.