ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് മസ്തിഷ്ക ജ്വരം
1535327
Saturday, March 22, 2025 3:55 AM IST
കാക്കനാട് : എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ. എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പനിയും ചുമയും അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചിട്ടും പനി കുറയാതെ വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് വാഴക്കാലയിലെ സ്വകാര്യ സ്കൂളില്‍ യുകെജി വിദ്യാര്‍ഥിക്കും മസ്തിഷ്കജ്വരം പിടിപെട്ടിരുന്നു. കാക്കനാട് മേഖലയില്‍ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.