എന്‍.എന്‍. സുനില്‍ കുമാര്‍ പ്രസിഡന്റ്
1535337
Saturday, March 22, 2025 4:06 AM IST
കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സില്‍ എറണാകുളം ചാപ്റ്ററിന്റെ പ്രസിഡന്റായി എന്‍.എന്‍. സുനില്‍കുമാറിനെയും ജനറല്‍ സെക്രട്ടറിയായി സിമ്മി ബാലചന്ദ്രനെയും തെരഞ്ഞെടുത്തു.
സലീന മോഹന്‍ (ചെയര്മാന്), എബിന് ജോസ് (ട്രഷറര്‍), റാണി രാജു, ജിജോ ചിങ്ങന്തറ (വൈസ് ചെയര്മാന്മാര്), ലിസി എലിസബത്ത്, ശശികല ദേവീദാസ് (വൈസ് പ്രസിഡന്റുമാര്‍), വി.എസ്.ഗിരിജ (സെക്രട്ടറി), മേഘ ജോണ്സന് (ജോ. സെക്രട്ടറി), റെനി തോമസ് (ജോ. ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
എറണാകുളത്തെ ലൂമിനാര്‍ ഹോട്ടലില്‍ ഗ്ലോബല്‍ ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി അലക്സ് വിളനിലത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.