വാഴക്കുളം ബൈബിൾ കണ്വൻഷൻ നാളെ സമാപിക്കും
1535356
Saturday, March 22, 2025 4:34 AM IST
വാഴക്കുളം: കർമല ആശ്രമ ദേവാലയത്തിലെ കാർമൽ പ്രാർഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ബൈബിൾ കണ്വൻഷൻ നാളെ സമാപിക്കും.
മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കാൻ വേണ്ടിയാണെന്ന് ബൈബിൾ കണ്‍വൻഷന്റെ മൂന്നാം ദിവസമായ ഇന്നലെ വചനപ്രഘോഷണത്തിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ പറഞ്ഞു. അധ്വാനത്തിലൂടെയേ മനുഷ്യനു ജീവിക്കാനാവൂ.
എന്നാൽ മനുഷ്യൻ വിശ്രമിക്കുന്പോൾ ദൈവം അവനു വേണ്ടി ജോലി ചെയ്യുമെന്ന ആഴത്തിൽ ഉറച്ച ബോധ്യമാണ് മനുഷ്യനെ നയിക്കേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസെന്റ് നെടുങ്ങാട്ട് ഇന്നലെ വി.കുർബാന അർപ്പിച്ചു. മൂവാറ്റുപുഴ കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.മാത്യു മഞ്ഞക്കുന്നേൽ ഇന്ന് കുർബാന അർപ്പിക്കും. യുവജനങ്ങൾക്കും വിവിധ പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കുമായി പ്രത്യേക പ്രാർഥനാ ശുശ്രൂഷ ഇന്ന് നടത്തും.