കാറിടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു
1535510
Saturday, March 22, 2025 10:37 PM IST
കാലടി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാൽനട യാത്രികൻ മരിച്ചു. കളന്പാട്ടുപുരം പുതുശേരി വീട്ടിൽ പരേതനായ പൗലോയുടെ മകൻ പോളി(49)യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കൊറ്റമം സെന്റ് റോക്കി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. കാൽനടയാത്രികനായ പോളിയെ മലയാറ്റൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാറിടിച്ചു വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇദ്ദേഹം ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് മരിച്ചത്. സംസ്കാരം ഇന്നു 11.30ന് കളന്പാട്ടുപുരം തിരുഹൃദയ പള്ളിയിൽ. മാതാവ്: അന്നം. സഹോദരങ്ങൾ: ജോസഫ്, മേരി, സിസ്റ്റർ സെലിൻ (എഫ്എസ്എം സെന്റ് ജോസഫ് കോണ്‍വെന്റ് കർണാടക).