പട്ടയ വിതരണം
1535609
Sunday, March 23, 2025 4:35 AM IST
കൊച്ചി: ചേരാനല്ലൂര്‍ പഞ്ചായത്തിലെ 16 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്.
എല്ലാം ദേവസ്വം പട്ടയങ്ങളായിരുന്നു. 1970 മുതല്‍ തുടങ്ങിയ ശ്രമങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഈ പട്ടയങ്ങളെന്ന് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഹൈബി ഈഡന് എംപി പറഞ്ഞു. കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ റേച്ചല്‍ കെ. വര്‍ഗീസ്, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.