ദീപിക ഫ്രണ്ട്സ് ക്ലബ് ആരക്കുഴ ഫൊറോന കണ്വൻഷൻ ഇന്ന്
1535612
Sunday, March 23, 2025 4:49 AM IST
ആരക്കുഴ: ഡിഎഫ്സി ആരക്കുഴ ഫൊറോന കണ്വൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരക്കുഴ പള്ളി പരിഷ് ഹാളിൽ ഫൊറോന പ്രസിഡന്റ് പോൾ ലൂയിസ് പാലമൂട്ടിലിന്റെ അധ്യക്ഷതയിൽ ചേരും. യോഗം ആരക്കുഴ ഫൊറോന രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റം ഉദ്ഘാടനം ചെയ്യും. ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ മുഖ്യപ്രഭാഷണം നടത്തും.
ഡിഎഫ്സി രൂപത പ്രസിഡന്റ് ടോം ജെ. കല്ലറയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ഡിഗോൾ കെ. ജോർജ്, രൂപത ട്രഷറർ സിബി ജോസ് പൊതൂർ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, ലോറൻസ് ഏബ്രഹാം തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.