ആദരിച്ചു
1535625
Sunday, March 23, 2025 4:53 AM IST
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളജിലെ എൻഎസ്എസ് യൂണിറ്റിനേയും വൊളണ്ടിയർമാരെയും കടമറ്റം ജവഹർ വായനശാല ആദരിച്ചു. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് കോളജ് പ്രിൻസിപ്പൽ ബിനുജ ജോസഫിന് വായനശാലയുടെ ഉപഹാരം നൽകി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ മുഴുവൻ ലൈബ്രറികളിലും നടത്തിവരുന്ന പബ്ലിക് പോർട്ട് സോഫ്റ്റ്വെയറിലേക്കുള്ള ഡേറ്റാ എൻട്രി പ്രവർത്തനം കടമറ്റം ജവഹർ വായനശാലയിലെ 13,000ത്തോളം പുസ്തകങ്ങൾ ഡാറ്റാ എൻട്രി നിർവഹിക്കുവാൻ കോലഞ്ചേരി കോളജിലെ എൻഎസ്എസ് വൊളണ്ടിയർമാർ വിവിധ ദിവസങ്ങളിലായി പൂർത്തീകരിച്ചു.
ഡേറ്റ എൻട്രിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സർട്ടിഫിക്കറ്റും ഇതോടൊപ്പം വിതരണം ചെയ്തു.