വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1544447
Tuesday, April 22, 2025 7:00 AM IST
മൂവാറ്റുപുഴ : വധശ്രമക്കേസ് പ്രതിയായ ആനിക്കാട് പൂതക്കുഴി ഷാപ്പ് ഭാഗത്ത് ഇളന്പ്രാപുത്തൻപുര അമൽ നാഥി(24)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
മൂവാറ്റുപുഴ, കല്ലൂർക്കാട്, പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ മൂവാറ്റുപുഴ ലതാ സ്റ്റാൻഡിൽ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ കെ. അനിൽ, എസ്സിപിഒ എം.കെ ഗിരിജ, സിവിൽ പോലീസ് ഓഫീസർമാരായ കെ.പി നിസാർ, ടി.ഒ. ജിജു, രഞ്ജിത്ത് പ്രഭാകരൻ, സി.എം. ബഷീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.