സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കരുത്: വള്ളൂർ
1245943
Monday, December 5, 2022 12:57 AM IST
തൃശൂർ: സാധാരണ ജനങ്ങളുടെ സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കാതെ സൂക്ഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. തൃശൂർ ജില്ല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക സഹകരണ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കുള്ള കാരണങ്ങൾ വിലയിരുത്തി തിരുത്തലിനു തയാറാവണം.
ഉയർന്ന ബിരുദം നേടിയ അധ്യാപകർക്കും അധ്യാപകരുടെ മക്കളിൽ ഉയർന്ന മാർക്കു നേടിയവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് കെ. എ. വർഗീസ് അധ്യക്ഷത വഹിച്ചു. തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ മുഖ്യാതിഥിയായി. സംഘം മുൻ ഡയറക്ടർ ഷാജു പുതൂർ, സംഘം ഡയറക്ടർമാരായ എൻ. വേണുഗോപാൽ, കെ. ഉണ്ണികൃഷ് ണൻ, ഹിരാ തോമാസ്, നിൽ ടോം, ഷാജു കെ. ഡേവിസ്, എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് എൽ. മജുഷ് എന്നിവർ ആശംസകളർപ്പിച്ചു. വൈസ് പ്രസിഡന്റ്് ഡോ. അബി പോൾ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം കെ.സി. ബിന്ദു നന്ദിയും പറഞ്ഞു.