തൃ​ശൂ​ർ: സി​എം​ഐ ദേ​വ​മാ​ത പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വ​ദാ​സ​ൻ ക​നീ​സി​യൂ​സ​ച്ച​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ൽ വൈ​ദി​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​നീ​സി​യം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.

110 വൈ​ദി​ക​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഫാ. ​റോ​ബി​ൻ ആ​ൻ​ഡ് ഫാ. ​മ​നു (കാ​ഞ്ഞി​ര​പ്പി​ള്ളി രൂ​പ​ത) ജേ​താ​ക്ക​ളാ​യി. ഫാ. ​റോ​യ് ആ​ൻ​ഡ് ഫാ. ​വി​ൽ​സ​ൻ (കോ​ട്ടാ​ർ രൂ​പ​ത) ഫ​സ്റ്റ് റ​ണ്ണ​ർ​അ​പ്പും ഫാ. ​ജിം ആ​ൻ​ഡ് ഫാ. ​സൈ​മ​ണ്‍ (കോ​ട്ടാ​ർ രൂ​പ​ത) സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ​അ​പ്പു​മാ​യി.

കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ ടീം ​കോ​ച്ച് ഡോ. ​റെ​നോ​ഷ് ജെ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​സി​സി​ഐ നാ​ഷ​ണ​ൽ പാ​ന​ൽ അ​ന്പ​യ​ർ അ​ഡ്വ. ടോ​ണി ഇ​മ്മ​ട്ടി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ക​ണ്‍​വീ​ന​ർ​മാ​രാ​യ ഫാ. ​ജെ​യിം​സ് ആ​ല​പ്പാ​ട്ട്, ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.