മദ്ദളവാദനത്തിൽ 50 വർഷം: രാജനെ ആദരിച്ചു
1592816
Friday, September 19, 2025 1:31 AM IST
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ഉത്സവത്തിൽ മദ്ദളവാദനത്തിൽ അരനൂറ്റാണ്ടുപിന്നിട്ട് തിരുവില്വാമല രാജൻ. തുടർച്ചയായി അൻപതാമത്തെ വർഷമാണ് രാജൻ നിറമാല പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് കാഴ്ചശീവേലിക്കിടെ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ്ബാബു, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത എന്നിവർ ചേർന്ന് രാജനെ ആദരിച്ചു. തൃപ്പാളൂർ കണ്ണൻനായർ, ചെർപ്പുളശേരി ശിവൻ എന്നിവരാണ് ഗുരുക്കന്മാർ. ഇന്നലെ കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരന്മാർ അണിനിരന്ന നിറമാല പഞ്ചവാദ്യത്തിൽ രാജനായിരുന്നു മദ്ദളംപ്രമാണി.