തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട് പൂ​ർ​വ​വി​ദ്യാ​ർ​ഥി​സം​ഗ​മം ന​ട​ത്തി. കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. അ​നീ​സ ഡ​യ​മ​ണ്ട് ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​ജി അ​ഗ​സ്റ്റി​ൻ, ആ​ശു​പ​ത്രി സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ണ്‍ ചെ​റു​വ​ത്തൂ​ർ, ജൂ​ബി​ലി ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജൂ​ഡി, അ​ലും​നി പ്ര​സി​ഡ​ന്‍റ് കെ.​പി. ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും 25 വ​ർ​ഷം പി​ന്നി​ട്ട പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ജി ജോ​സ് ന​ന്ദി പ​റ​ഞ്ഞു.