തയ്യൽ മെഷീൻ വിതരണം ചെയ്തു
1592812
Friday, September 19, 2025 1:31 AM IST
തൃശൂർ: കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) തയ്യൽതൊഴിലാളി ഫോറത്തിലെ തെരഞ്ഞെടുത്ത തൊഴിലാളികൾക്കു തയ്യൽ മെഷീനുകൾ വിതരണംചെയ്തു.
അതിരൂപത വികാരി ജനറാൾ മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ് ആമുഖപ്രഭാഷണം നടത്തി. പ്രസിഡന്റ് മോളി ജോബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബേബി വാഴക്കാല, യുടിഎ കണ്‍വീനർ ഷാജു ആന്റണി, ഫ്രഞ്ചി ആന്റണി, ബിജു ചെറയത്ത്, ബേബി ഡേവിസ്, ലിസി ബാബു എന്നിവർ പ്രസംഗിച്ചു. ഷാജു എളവള്ളി, ജോയ് മാളിയേക്കൽ, മോളി വർഗീസ്, ആൻഡ്രൂസ് ജോണ്‍ എന്നിവർ നേതൃത്വം നൽകി.