നിയന്ത്രണംവിട്ട കാർ വീടിന്റെ മുൻവശം ഇടിച്ചുതകർത്തു
1592815
Friday, September 19, 2025 1:31 AM IST
എരുമപ്പെട്ടി: കാർ പിറകോട്ടിറക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് വീടിന്റെ മുൻവശം തകർത്തു. എരുപ്പെട്ടി യത്തീംഖാന റോഡിൽ ബിഎസ്എൻഎൽ ടെലഫോൺ എക്സ്ചേഞ്ചിനു സമീപമാണ് ഇന്നലെ വൈകീട്ട് 5.30 ഓടെ അപകടമുണ്ടായത്. എരുമപ്പെട്ടി തോട്ടുങ്ങൽപീടികയിൽ കുഞ്ഞുമോന്റെ മതിലും വീടിന്റെ മുൻവശവുമാണു തകർന്നത്. വേലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിവന്ന യാത്രക്കാർ കാർ തിരിക്കുവാൻ പിറകോട്ട് എടുത്തപ്പോൾ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് ഇറങ്ങി കാറിന്റെ പിറകുവശം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉമ്മറത്ത് വീട്ടമ്മ ഇരിക്കുന്നുണ്ടായിരുന്നു. ഭാഗ്യംകൊണ്ട് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിറകുവശവും തകർന്നിട്ടുണ്ട്. യാത്രക്കാർക്കുപരിക്കില്ല.