ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന് കുഴിയടയ്ക്കല്‍ സമരം നടത്തി
1592810
Friday, September 19, 2025 1:31 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുഴിയടയ്ക്കല്‍ സമരം നടത്തി. അധികാരികള്‍ മൗനം പാലിച്ചുകൊണ്ട് ഒരു വര്‍ഷത്തോളമായി റോഡിലെ കുഴികള്‍ അടക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ വ്യത്യസ്തമായ സമരപരിപാടിയുമായി സിഎന്ആര്എ രംഗത്ത് വന്നത്.
സിഎന്ആര്എ പ്രസിഡന്റ് ഷാജു അബ്രാഹം കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ട്രഷര്‍ ബെന്നി പള്ളായി, ഭാരവാഹികളായ മാത്യു ജോര്‍ജ്, സക്കീര്‍ ഓലക്കോട്ട്, വിജു അക്കരക്കാരന്‍, ഡേവിസ് ഊക്കന്‍, ടി.വി. സോമന്, ജെയ് മോന് അമ്പൂക്കന്, ആനി പോള്‍, ഡെല്റ്റി ജീസന്‍ എന്നിവര്‍ നേതൃത്വം നല്കി.