അ​രി​പ്പാ​ലം: വി​ശാ​സപ്ര​ഘോ​ഷ​ണ​ത്തി​നൊ​പ്പം സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ളു​ടെ പ​രി​പോ​ഷ​ണ​ത്തി​നും വേ​ദി​യൊ​രു​ക്കു​ന്ന​താ​യി​രു​ന്നു മ​ത​ബോ​ധ​നവി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​രി​ശു നി​ര്‍​മാ​ണം.

അ​രി​പ്പാ​ലം ക​ര്‍​മ​ല​മാ​ത ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രു​ടെയും മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നൂറില​ധി​കം കു​രി​ശു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ക്രി​സ്തുസ​ങ്ക​ല്പം ആ​ഴ​ത്തി​ല്‍ പ​തി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് വി​കാ​രി ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ചാ​ന്‍​സ​ല​ര്‍ റ​വ.​ഡോ. കി​ര​ണ്‍ ത​ട്ട്ള ​മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​ളി വ​ട​ക്ക​ന്‍ വ​ച​നസ​ന്ദേ​ശം ന​ല്‍​കി. റ​വ.​ഡോ. വ​ര്‍​ഗീ​സ് പാ​ല​ത്തി​ങ്ക​ല്‍, വി​കാ​രി ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്കുശേ​ഷം കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച കു​രി​ശു​ക​ളു​ടെ വെ​ഞ്ച​രി​പ്പുക​ര്‍​മ​വും കു​രി​ശു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി.