ദേവാലയങ്ങളിൽ തിരുനാൾ
1592809
Friday, September 19, 2025 1:31 AM IST
അവിട്ടത്തൂർ പള്ളിയിൽ
അവിട്ടത്തൂർ: ഹോളിഫാമിലി പള്ളിയിലെ തിരുക്കുടുംബ പ്രതിഷ്ഠാ ഊട്ടുതിരുനാളിനു കൊടിയേറി. കൊടിയേറ്റം, ലദീഞ്ഞ്, നൊവേന, വിശുദ്ധകുർബാന എന്നീ തിരുക്കർമങ്ങൾക്ക് വികാരി ഫാ. റെനിൽ കാരാത്ര കാർമികത്വം വഹിച്ചു. 20 നു രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വൈകീട്ട് 5.30 ന് ഒാങ്ങിച്ചിറ കപ്പേളയിലും ആറിന് അവിട്ടത്തൂർ സെന്റർ കപ്പേളയിലും നൊവേന.
21നു രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30 നുള്ള ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. സിബിൻ വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ. കിരൺ തട്ട്ള തിരുനാൾസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. ഊട്ടുനേർച്ച വെഞ്ചരിപ്പ്, ഊട്ടുസദ്യ.
ഇരിങ്ങാലക്കുട
വെസ്റ്റ് ഡോളേഴ്സ്
ഇടവകയിൽ
ഇരിങ്ങാലക്കുട: ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് ചര്‍ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് ഇടവകയില്‍ മധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി.
തിരുനാളിന്റെ കൊടിയേറ്റവും ദീപാലങ്കാരം സ്വിച്ച്ഓണ്‍ കര്‍മവും ഇടവകവികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ നിര്‍വഹിച്ചു. ഇടവകയിലെ 250 ഓളം മരിയഭക്തരാണ് നൊവേന തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. നാളെ വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, ദിവ്യബലി, നേര്‍ച്ച വെഞ്ചരിപ്പ് എന്നിവയ്ക്ക് സാന്‍ജോസദന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി മുഖ്യകാര്‍മികനായിരിക്കും.
തിരുനാള്‍ദിനമായ 21നു രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന തിരുനാള്ദിവ്യബലിക്ക് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. വെള്ളാങ്കല്ലൂര്‍ പള്ളി വികാരി ഫാ. ഷെറന്‍സ് ഇളംതുരുത്തി സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണം. 22ന് രാവിലെ ഏഴിന് പൂര്‍വികരുടെ ഓര്‍മദിനത്തില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി, സെമിത്തേരിയില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.
28ന് എട്ടാമിടം തിരുനാള്‍ ആഘോഷിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍, കൈക്കാരന്മാരായ കൂനമ്മാവ് ജേക്കബ് സുനില്‍, ആറ്റപറമ്പില്‍ തോമസ് സാംസന്, മാളിയേക്കല്‍ വര്‍ഗീസ് വിനോയ്, തിരുനാള്‍ പ്രസുദേന്തി കോറോത്തുപറമ്പില്‍ ജോസ് ജിതിന്, ജാസ്മിന്, ജനറല്‍ കണ്‍വീനര്‍ ചക്കാലക്കല്‍ അന്തോണി ഷാജു, ജോയിന്റ്് കണ്‍വീനര്‍ എലുവത്തിങ്കല്‍ പൗലോസ് ലിജോ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.