ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണോദ്ഘാടനം
1582411
Saturday, August 9, 2025 1:01 AM IST
ചിറ്റൂര്‍: ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണോദ്ഘാടനം മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. ടെക്നിക്കല്‍ ഹൈസ്കൂളുകളെ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്താനുള്ള നടപടികള്‍ പരിഗണിക്കും.
പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് അംഗം മിനി മുരളി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനീഷ, വൈസ് പ്രസിഡന്റ് കെ. സതീഷ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ. സതീഷ്കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാം, പിടിഎ വൈസ്പ്രസിഡന്റ് കെ. മുരളീധരന്, ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ സൂപ്രണ്ട് പി.എസ്. ലിബുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.