മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര ഇന്നു പാലക്കാട്ട്
1582416
Saturday, August 9, 2025 1:01 AM IST
പാലക്കാട്: പാലക്കാട് രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിമ്പന്റെ ഇരുപത്തിയെട്ടാം ചരമവാർഷികം 23ന് ആചരിക്കും. ഇതിന് ഒരുക്കമായി നാലാമത് മാർ ജോസഫ് ഇരിന്പൻ അനുസ്മരണ പദയാത്ര ഇന്നു നടക്കും.
പാലക്കാട് കെഎസ്ആർടിസിക്ക് എതിർവശമുള്ള സാൻജോ ടവർ പരിസരത്തുനിന്നും ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിലേക്കാണ് പദയാത്ര. ഇന്നുരാവിലെ ഒന്പതരയ്ക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്യും. റാലി കത്തീഡ്രലിൽ എത്തിയശേഷം ഫാ. ജോസ് കണ്ണന്പുഴ മാർ ഇരിന്പൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും. ഇരിമ്പൻ പിതാവിന്റെ കല്ലറയിൽ പ്രത്യേക പ്രാർഥനകളുമുണ്ടാകും. തുടർന്ന് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്വയറിൽ ശ്രാദ്ധഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
രൂപത വികാരി ജനറാൾ ഫാ. ജിജോ ചാലക്കൽ, രൂപത പിആർഒ ഫാ. റെജി മാത്യു പെരുമ്പള്ളിയിൽ, കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജെയിംസ് ചക്യാത്ത്, സംഘടന ഡയറക്ടർമാരായ ഫാ. ജിതിൻ വേലിക്കകത്ത്, ഫാ. ജോബിൻ മേലേമുറിയിൽ, ഫാ. ബിജു കല്ലിങ്ങൽ, ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. ലിവിൻ ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി.