എം.എസ്. മാധവിക്കുട്ടി ജില്ലാ കളക്ടറായി ചുമതലയേറ്റു
1581884
Thursday, August 7, 2025 1:07 AM IST
പാലക്കാട്: ജില്ലാ കളക്ടറായി എം.എസ്. മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ കേരള ഡയറക്ടർ എന്നീ ചുമതലകളും നിർവഹിച്ചു വരവെയാണ് പാലക്കാട് ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്.
എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരുവനന്തപുരം സബ് കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ മാധവിക്കുട്ടി പബ്ലിക് മാനേജ്മെന്റ്റിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.