ജിസിഡിഎം ഫൊറോനാതല പ്രവർത്തന ഉദ്ഘാടനം
1581338
Tuesday, August 5, 2025 1:04 AM IST
തത്തമംഗലം: ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാതോ സി’ എന്ന ചാക്രികലേഖനത്തെ അടിസ്ഥാനമാക്കി പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് നടപ്പാക്കിവരുന്ന ഹരിത കാന്പസ് സൂക്ഷ്മ കാലാവസ്ഥാ മേഖല നിർമിതി (ജിസിഡിഎം) പദ്ധതിയുടെ തത്തമംഗലം ഫൊറോന പ്രവർത്തനോദ്ഘാടനം സെന്റ് മേരീസ് ദേവാലയത്തിൽ ഫോറോനവികാരി ഫാ. ബെറ്റ്സണ്‍ തുക്കുപറന്പിൽ നിർവഹിച്ചു.
പദ്ധതി ലക്ഷ്യംവക്കുന്ന ഹരിത കാന്പസ് രൂപീകരണവും മാതൃകയും എല്ലാവിഭാഗം ജനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി സൗഹൃദ ജീവിത ശൈലിക്കും പ്രചോദനവും പ്രസക്തവുമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പീപ്പിൾസ് സർവീസ് സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും പുതുതായി ആരംഭിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ വിശദീകരിച്ചു.
പ്രോജക്ട് കോ-ഓർഡിനേറ്റർ ബാബു പോൾ ക്ലാസുകൾ നയിച്ചു. പിഎസ്എസ്പി ജൻഡർ ഡിപ്പാർട്ട്മെന്റ് കോ-ഓർഡിനേറ്റർ അരുണ്‍, ഇഡിഐ പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോയ് എന്നിവർ വിവിധ പദ്ധതികളുടെ പ്രദർശനത്തിനും വിശദീകരണത്തിനും നേതൃത്വം നൽകി.