സമരപ്രഖ്യാപന കൺവൻഷൻ
1580945
Sunday, August 3, 2025 7:14 AM IST
വടക്കഞ്ചേരി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ യുവജന വഞ്ചനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടന്നു. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ, യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഒ.കെ. ഫാറൂഖ്, പ്രതീഷ് മാധവൻ, സി.വിഷ്ണു, ജിതേഷ് നാരായണൻ,
ജില്ലാ ഭാരവാഹികളായ ഇ. കെ. ജസീൽ, അമ്പിളി മോഹൻദാസ്, ശ്യാം ദേവദാസ്, വിനീഷ് കരിമ്പാറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ റിനാസ് യൂസഫ്, മനു പ്രസാദ്, നവാസ്, നസീർ മാസ്റ്റർ, കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽസെക്രട്ടറി അജാസ് കുഴൽമന്ദം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം.ദിലീപ്, മണ്ഡലം പ്രസിഡന്റ് ഇല്ല്യാസ് പടിഞ്ഞാറേക്കളം തുടങ്ങിയവർ പ്രസംഗിച്ചു.