കർഷകസംഘം ആലത്തൂർ എസ്ബിഐ ശാഖ ഉപരോധിച്ചു
1580950
Sunday, August 3, 2025 7:14 AM IST
ആലത്തൂർ: സംഭരിച്ച നെല്ലിന്റെ താങ്ങുവില നൽകുന്നതിലുള്ള കാലതാമസത്തിൽ പ്രതിഷേധിച്ച് കർഷകസംഘം ആലത്തൂർ എസ് ബി ഐ ശാഖ ഉപരോധിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം സി. സുരേഷ് ബാബു അധ്യക്ഷനായി. ആർ. വിനോദ്, എം. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മൂന്ന്ദിവസത്തികം നെല്ലിന്റെ പണം നൽകാമെന്ന ബാങ്ക് മാനേജരുടെയും റീജണൽ മാനേജരുടെയും ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു.