ഛത്തീസ്ഗഡിൽ ജയിൽവിമുക്തരായ കന്യാസ്ത്രീകളുടെ കേസ് റദ്ദാക്കണം: രാമനാഥപുരം രൂപത
1581089
Monday, August 4, 2025 1:09 AM IST
കോയമ്പത്തൂർ: ഛത്തീസ്ഗഡിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ട് ഒമ്പതു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കന്യാസ്ത്രീകൾ മോചിതരായതിൽ ഏറെ സന്തോഷിക്കുന്നുവെങ്കിലും അവരുടെ പേരിൽ ആൾക്കൂട്ട വിചാരണയിലൂടെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ പിൻവലിച്ച് കേസ് റദ്ദാക്കി ഭാരതത്തിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ തിരിച്ചടികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് രാജ്യത്ത് പൗരാവകാശം ഉറപ്പ് വരുത്തണമെന്ന് ഇന്ന് രാവിലെ രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ചേർന്ന പൊതുസമ്മേളനം ആവശ്യപ്പെട്ടു.
കത്തീഡ്രൽ ഇടവക വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിലിന്റെ അധ്യക്ഷതയിൽ കത്തീഡ്രൽ അങ്കണത്തിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ രാമനാഥപുരം രൂപത വികാരി ജനറാൾ മോൺ. ജോസഫ് ആലപ്പാടൻ സന്ദേശം നല്കി.
ഇടവക അസിസ്റ്റന്റ് വികാരി ഫാ. മെൽവിൻ ചൊവ്വല്ലൂർ, എഫ്സിസി സന്യാസ സമൂഹം മദർ സുപ്പീരിയർ സിസ്റ്റർ ആൻസി മരിയ, കൈക്കാരന്മാർ ,വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ നിരവധി ആളുകൾ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തു.