അഹല്യ കാന്പസിൽ സെമിനാർ
1580951
Sunday, August 3, 2025 7:14 AM IST
പാലക്കാട്: വിമുക്തിമിഷന്റെയും അഹല്യ യാഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പാലക്കാട് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെയും എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെയും സഹകരണത്തോടെ അഹല്യ കാന്പസിൽ സെമിനാർ സംഘടിപ്പിച്ചു.
ഹിപ്നോട്ടിസ്റ്റും മെന്റലിസ്റ്റും കൗണ്‍സിലറുമായ അജ്മൽ പെട്രാക്സ് അവതരണം നടത്തി. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. അഹല്യ യാർഡ് കമ്മിറ്റി കോ-ഓർഡിനേറ്റർ ഡോ. ശ്രീജിത്ത് എം. നായർ സ്വാഗതം പറഞ്ഞു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കൃഷ്ണകുമാർ കിഷോർ അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ മാനേജർ എസ്. സജീവ്, കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കലാധരൻ, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. മഹേഷ് എന്നിവർ പ്രസംഗിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ. പത്മാവതി നന്ദി പറഞ്ഞു.