മേലാർകോട് എടക്കാട് നായാടി നഗറിൽ അംബേദ്കർഗ്രാമം പദ്ധതി നിർമാണം
1581096
Monday, August 4, 2025 1:09 AM IST
നെന്മാറ: മേലാർകോട് ഗ്രാമപഞ്ചായത്തിലെ എടക്കാട് നായാടി നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമാണ ഉദ്ഘാടനം കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷയായി. പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമം പദ്ധതി.
ഒരു കോടി രൂപ ഉപയോഗിച്ച് ഉന്നതികളുടെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുമാസത്തിനകം പദ്ധതി പൂർത്തീകരിക്കും.
പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മേലാർക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. മൻസൂർ അലി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സജ്ന ഹാസൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വിജയലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ചെന്താമര, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പ്രേമലത, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.