വൈദ്യുതിഭവനു മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം
1580588
Saturday, August 2, 2025 12:51 AM IST
പാലക്കാട്: ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജീവനക്കാരെ ബലിയാടാകരുതെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലം ആവശ്യപ്പെട്ടു.
കൊല്ലം തേവലക്കരയിൽ നടന്ന വൈദ്യുതി അപകടവുമായി ബന്ധപ്പെട്ട് ജീവനക്കാരനെ പക്ഷപാതപരമായി സസ്പെൻഡ് ചെയ്തതിനെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. മണികണ്ഠന്റെ അധ്യക്ഷതയിൽ പാലക്കാട് വൈദ്യുതി ഭവന് മുന്നിൽനടന്ന പ്രതിഷേധയോഗത്തിൽ ജില്ലാ സെക്രട്ടറി എം. ഗോപകുമാർ, നേതാക്കളായ കെ. കാജാ, പി.സി. പ്രീദത്ത്, കെ. ഹരിദാസൻ, പി. ഉണ്ണികൃഷ്ണൻ, എൻ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.