വ്യക്തിത്വ വികസന പാസ്വേഡ് ക്യാമ്പ് നടത്തി
1580586
Saturday, August 2, 2025 12:51 AM IST
നെന്മാറ: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സൗജന്യ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന പാസ്വേർഡ് (ട്യൂണിംഗ്) ക്യാമ്പ് നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് സുരേഷ് അനന്തരാമൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലനം കേന്ദ്രം പ്രിൻസിപ്പൽ ഡോ.കെ. വാസുദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. എംപിടിഎ പ്രസിഡന്റ് റജീന ഷെരീഫ്, അധ്യാപകൻ കെ. മുരളീധരൻ, ട്രെയിനർമാരായ ബാബു പി. മാത്യു, എസ്. അബ്ദുൾ റഹിമാൻ , പ്രിൻസിപ്പൽ എസ്. ജ്യോതി, ക്യാമ്പ് കോ- ഓർഡിനേറ്റർ സുനിതാ റാണി എന്നിവർ പ്രസംഗിച്ചു.