ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് വാർഷികസമ്മേളനം നടന്നു
1580944
Sunday, August 3, 2025 7:14 AM IST
വടക്കഞ്ചേരി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് വടക്കഞ്ചേരി യൂണിറ്റിന്റെ വാർഷികസമ്മേളനം നടന്നു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു.
വ്യാപാര ഭവനിൽനടന്ന സമ്മേളനത്തിൽ റോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. സിഐ കെ.പി. ബെന്നി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി. രാജൻ, കെ. പ്രകാശൻ, സുജിത്ത്, എം. സുനിൽ, സി.വി. ബാലചന്ദ്രൻ, പ്രേമചന്ദ്രൻ, സുകുമാരൻ, എ. ശിവദാസൻ, മുരുകൻകുട്ടി പ്രസംഗിച്ചു.