ഐഎൻടിയുസി ജില്ലാ നേതൃത്വസമ്മേളനം
1580948
Sunday, August 3, 2025 7:14 AM IST
പാലക്കാട്: താൊഴിലാളികളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വാശിയിലാണെന്നും ഇരു സർക്കാരുകളും തൊഴിലാളിവർഗത്താേട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്നും അതിനെതിരെ ഐഎൻടിയുസി സംസ്ഥാനത്ത് പ്രത്യക്ഷ സമരപരിപാടിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനം സെക്രട്ടറിയേറ്റിൽ തൊഴിലുറപ്പ് താൊഴിലാളി കാോൺഗ്രസിന്റെ മാർച്ചും ധർണയും നടത്തുമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി ജില്ലാ സമ്പൂർണ നേതൃത്വസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ, പ്രദീപ് കുമാർ, ജനാർദനൻ, മുനിയാണ്ടി, കെ. അപ്പു, എം.കെ. ബാബു, വി. അബ്ദുള്ളക്കുട്ടി, എൻ. മുരളീധരൻ, ആർ. നാരായണൻ, കളത്തിൽ കൃഷ്ണൻകുട്ടി, എൻ.മുരളീധരൻ പ്രസംഗിച്ചു.