അട്ടപ്പാടിയിലെ വിദ്യാർഥികൾക്ക് വിദ്യാശ്രയ പദ്ധതിയുമായി അലനല്ലൂർ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ്
1581095
Monday, August 4, 2025 1:09 AM IST
അലനല്ലൂർ: അട്ടപ്പാടി പാലൂർ ഗവ. യുപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനസഹായവുമായി അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റ് മാതൃകയായി.
നാഷണൽ സർവീസ് സ്കീം വിദ്യാശ്രയം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ എഴുപതോളം വിദ്യാർഥികൾക്ക് എൻഎസ്എസ് യൂണിറ്റിന് കീഴിൽ പഠനോപകരണങ്ങൾ സമാഹരിച്ച് വിതരണം ചെയ്തത്.
നോട്ടുപുസ്തകം, കുട, ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ക്രയോൺ, വാട്ടർ ബോട്ടിൽ തുടങ്ങിയ സാധനങ്ങളാണ് സ്കൂളിൽ എത്തിച്ചു നൽകിയത്.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. എൻഎസ്എസ് വിദ്യാർഥികൾ കുട്ടികൾക്കായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
പാലൂർ ജിയുപിഎസ് പ്രധാനാധ്യാപിക വി. രങ്കി, സീനിയർ അസിസ്റ്റന്റ് സി.പി. തമ്പി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. ഷാജി, വി.ആർ. രതീഷ്, കെ. പ്രകാശ്, എം.ടി. സൗമ്യ, എൻ.എസ്.എസ്. വോളന്റിയർമാരായ സി. ശ്രീലക്ഷ്മി, കെ. സഞ്ജയ് പ്രസാദ് പ്രസംഗിച്ചു.