കണ്ടമംഗലം മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം വേണം
1580961
Sunday, August 3, 2025 7:14 AM IST
മണ്ണാർക്കാട്: കണ്ടമംഗലം, പുറ്റാനിക്കാട്, മേക്കളപ്പാറ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് തണൽ, സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ഡിഎഫ്ഒക്ക് പരാതി നൽകി.
കഴിഞ്ഞദിവസം വളർത്തുമൃഗത്തെ പുലികടിച്ച സംഭവത്തിൽ ആ പ്രദേശത്ത് ഉടൻ കാമറ സ്ഥാപിക്കുമെന്നും കേടായ തെരുവുവിളക്കുകൾ ഉടൻ മാറ്റി സ്ഥാപിക്കുമെന്നും ഡിഎഫ്ഒ ഉറപ്പു നൽകി. ചെയർമാൻ ശ്രീധരൻ കല്യാട്ടിൽ, കൺവീനർ മൊയ്തീൻകുട്ടി, അംഗങ്ങളായ കെ. ഹരിദാസ്, കുഞ്ഞുണ്ണി ചാലിയം പറമ്പിൽ, അബുതാഹിർ വളപ്പിൽ എന്നിവരാണ് പരാതി നൽകിയത്.