പുതുക്കോട് പഞ്ചായത്ത് പാട്ടോലയിൽ എംസിഎഫ് കെട്ടിടത്തിനു തറക്കല്ലിട്ടു
1580585
Saturday, August 2, 2025 12:51 AM IST
വടക്കഞ്ചേരി: പുതുക്കോട് ഗ്രാമപഞ്ചായത്തിൽ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാട്ടോലയിൽ നിർമിക്കുന്ന എംസിഎഫ് (മെറ്റീരിയൽ കളക്്ഷൻ ഫെസിലിറ്റി) കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സംയുക്ത സഹകരണത്തോടെ 2,284,000 രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർഥ്യമാക്കുന്നത്. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ നിഷ, എഇ ടിന്റു, ഓവർസിയർ മനു, വാർഡ് അംഗങ്ങൾ, ഹരിതകർമസോംഗങ്ങൾ എന്നിവർ പങ്കെടുത്തു.