ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ നായശല്യം
1581099
Monday, August 4, 2025 1:11 AM IST
ചിറ്റൂർ: കച്ചേരിമേട്ടിലുള്ള ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിലേക്കുള്ള പ്രവേശന കവാടത്തിൽ തെരുവുനായകളുടെ വിളയാട്ടം ഭീതിജനകം.
നാലും ,അഞ്ചും നായകൾ കൂട്ടമായാണ് അലയുന്നത്. രജിസ്ട്രാർഓഫീസിൽ എത്തുന്നവർ നിർത്തിയിടുന്ന കാറുകൾക്കടിയിലാണ് ശുനകപ്പട തമ്പടിക്കുന്നത്.
അശ്രദ്ധമായി കാറിൽകയറാൻ ശ്രമിച്ചാൽ അടിയിൽ കിടക്കുന്ന നായ അക്രമണത്തിനു തുനിയും. സ്ഥലത്തെ ആൽവൃക്ഷത്തണലുള്ളതിനാലാണ് കാറുകൾ താഴെ നിർത്തിയിടുന്നത്. ഓഫീസ് അടച്ച് ജീവനക്കാർ ഇറങ്ങിയാൽ പിന്നെ നേരം പുലരും വരെ നായകൾ പരസ്പരം കടിച്ചുകീറി അക്രമ പ്രകടനം നടത്താറുണ്ട്.
ഈ സ്ഥലത്തെ നായകളെ പിടികൂടി വിജനമായ സ്ഥലത്ത് വിടണമെന്നതാണ് പരക്കെയുള്ള ആവശ്യം.