ബിജെപിയും കോണ്‍ഗ്രസും ഒരേ തൂവൽപക്ഷികൾ: സ്റ്റീഫൻ ജോർജ്
1580590
Saturday, August 2, 2025 12:51 AM IST
പാലക്കാട്: ന്യൂനപക്ഷ പീഡന നിയമനിർമാണ കലയിൽ ബിജെപിയും കോണ്‍ഗ്രസും ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഒരേ തൂവൽപക്ഷികളാണെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽസെക്രട്ടറി സ്റ്റീഫൻ ജോർജ്. കോണ്‍ഗ്രസ് നിയമമാക്കിയതും ബിജെപി ഇപ്പോൾ പിന്തുടർന്നതുമായ നിയമങ്ങൾ കാരണമാണ് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ തടവിലായത്. ഇവരുടെ ജാമ്യാപേക്ഷയെ കോടതിയിൽ ബിജെപി സർക്കാർ എതിർത്തത് കോണ്‍ഗ്രസ് രൂപപ്പെടുത്തിയ നിയമത്തിലെ വ്യവസ്ഥകൾ മൂലമാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.