നെല്ലിയാമ്പതിയിൽ ക്ലോറിനേഷൻ നടത്തി
1580587
Saturday, August 2, 2025 12:51 AM IST
നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ജില്ലാ മെഡിക്കൽഓഫീസറുടെ പ്രത്യേക നിർദേശ പ്രകാരവും മഴക്കാലരോഗ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായും മുഴുവൻ കുടിവെള്ള സ്രോതസുകളും ക്ലോറിനേഷൻ നടത്തി.
നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സനിന്റെ നേതൃത്വത്തിലാണ് ക്ലോറിനേഷൻ ഡ്രൈവ് നടത്തിയത്.
നെല്ലിയാമ്പതിയിലെ പാടഗിരി, തൊട്ടേക്കാട്, രാജാക്കാട്, പുല്ലാല, ഓറിയന്റൽ, ലില്ലി, നൂറടി, പോത്തുപാറ, മീരഫ്ലോറ, കൂനംപാലം, ഏലം സ്റ്റോർ, തേനിപാടി, കൈകാട്ടി, ഓറഞ്ച് ഫാം, പുലയംപാറ, ഊത്തുക്കുഴി, സീതാർകുണ്ട്, കോട്ടയങ്ങാട്, ചന്ദ്രാമല എന്നീ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, എസ്. ശരൺറാം, വോളന്റിയർമാരായ മണികണ്ഠൻ പുല്ലുകാട്, പ്രതീപ് രാജാക്കാട് എന്നിവർ ചേർന്നാണ് ക്ലോറിനേഷൻ നടത്തിയത്.