പി.എസ്. ശിവദാസ് സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും
1580595
Saturday, August 2, 2025 12:52 AM IST
വണ്ടിത്താവളം: സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ പങ്കെടുക്കുന്ന പരേഡിൽ പങ്കെടുക്കാൻ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസിന് കേന്ദ്രസർക്കാരിന്റെ ക്ഷണം. കഴിഞ്ഞ 38 വർഷമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചതിനുള്ള ബഹുമതിയായാണ് സ്വാതന്ത്ര്യദിനപരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ ഷാൾ അണിയിച്ചു ആദരിച്ചു. ശിവദാസിനൊപ്പം സഹധർമിണിക്കും ഉൾപ്പെടെയാണ് ക്ഷണം. മാലിന്യ സംസ്കരണം മേഖലയിൽ മികച്ച പരിഗണന നൽകിയതും പി.എസ്. ശിവദാസിന്റെ സേവന മികവായി പരിഗണിച്ചിട്ടുണ്ട്.