കോൺഗ്രസ് മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1580958
Sunday, August 3, 2025 7:14 AM IST
കല്ലടിക്കോട്: കോൺഗ്രസ് കരിമ്പ മണ്ഡലം കമ്മിറ്റിയുടെ കല്ലടിക്കോട് മേഖല ഓഫീസ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കരിമ്പ മണ്ഡലം പ്രസിഡന്റ് സി.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷൈജു, ആന്റണി മതിപ്പുറം, എം.കെ. മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് കരിമ്പനക്കൽ, മാത്യു കല്ലടിക്കോട്, എൻ.പി. രാജൻ എന്നിവർ പ്രസംഗിച്ചു.