ആണ്ടിമഠം അങ്കണവാടി കെട്ടിടം ഉദ്ഘാടനം
1581097
Monday, August 4, 2025 1:09 AM IST
ഒലവക്കോട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ആണ്ടിമഠം അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24 ലക്ഷം വകയിരുത്തിയാണ് അങ്കണവാടി കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് വിഹിതമായ ആറ് ലക്ഷം രൂപയും, കൊളുന്പിൽ ബീമാളുമ്മ സ്മരണാർത്ഥം കൊളുന്പിൽ വീട്ടുകാർ സ്പോണ്സർ ചെയ്ത 4.50 ലക്ഷം രൂപയും ചേർത്താണ് അങ്കണവാടിക്കായി സ്ഥലം വാങ്ങിയത്.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷയായി.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, വൈസ് പ്രസിഡന്റ് എൻ. മോഹനൻ, സ്ഥിരം സമിതി അധ്യക്ഷ മഞ്ജു മുരളി, സിഡിപിഒ എസ്. ശുഭ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡി. സദാശിവൻ, കിൻഫ്ര ഡയറക്ടർ ടി.കെ. അച്യുതൻ, സഹകരണ ആശുപത്രി ചെയർമാൻ ടി. രാമാനുജൻ, ആസൂത്രണ സമിതി അംഗം കെ. ജയകൃഷ്ണൻ പ്രസംഗിച്ചു.