പപ്പാടി ആരോഗ്യകേന്ദ്രം- വൃന്ദാവൻനഗർ റോഡ് നാടിനു സമർപ്പിച്ചു
1581094
Monday, August 4, 2025 1:09 AM IST
ഒലവക്കോട്: അകത്തേത്തറ ഗ്രാമ പഞ്ചായത്തിൽ വാർഡ് രണ്ടിലെ നവീകരിച്ച പപ്പാടി കുടുബാരോഗ്യ കേന്ദ്രം വൃന്ദാവൻ നഗർ റോഡ് എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എ. പ്രഭാകരൻ എംഎൽഎയുടെ 2024- 25 ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എൻ. മോഹനൻ, വികസന സ്ഥിരം സമിതി ചെയർപേഴ്സണ് മഞ്ജു മുരളി, മെഡിക്കൽ ഓഫീസർ രഞ്ജിത്ത്, ആസുത്രണ സമിതി ഉപാധ്യക്ഷൻ ഡി. സദാശിവൻ, കിൻഫ്ര ഡയറക്ടർ ടി.കെ അച്ചുതൻ, സഹകരണ ആശുപത്രി ചെയർമാൻ ടി. രാമനുജൻ, വാർഡ് മെംബർമാരായ ഹേമലത, ലളിതാംബിക, ആസൂത്രണ സമിതി അംഗം കെ. ജയകൃഷ്ണൻ, വൃന്ദാവൻ നഗർ റസിഡൻസി അസോസ്സിയേഷൻ പ്രസിഡന്റ് ബാലൻ, വാർഡ് അംഗം രേഖ ശിവദാസ് എന്നിവർ പങ്കെടുത്തു.