റവ. ജോൺ പീറ്റർ പീസ് ആൻഡ് ഹാർമണി അവാർഡ് ഡോ. ബി.കെ. കൃഷ്ണരാജ് വാനവാരയർക്ക് സമ്മാനിച്ചു
1580947
Sunday, August 3, 2025 7:14 AM IST
കോയമ്പത്തൂർ: ദിവ്യോദയ ഇന്റർ റിലീജിയസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ റവ. ജോൺ പീറ്റർ പീസ് ആന്റ് ഹാർമണി അവാർഡ് ഭാരതീയ വിദ്യാഭവൻ മേധാവി ഡോ.ബി.കെ.കൃഷ്ണരാജ് വാനവരായരെ നൽകി ആദരിച്ചു. സമൂഹത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചാണ് അംഗീകാരം. ദിവ്യോദയ സ്ഥാപകൻ ഫാ.ജോൺ പീറ്ററിന്റെ സ്മരണാർഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
ദിവ്യോദയ ഇന്റർറിലീയജസ് സെന്ററിൽ നടന്ന ചടങ്ങിൽ സിഎംഐ പ്രേഷിത പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ സിഎംഐ പുരസ്കാരം സമ്മാനിച്ചു. ശാന്തി ആശ്രമം പ്രസിഡന്റ് ഡോ.കെസിവിനോ അരം, റോട്ടറി ക്ലബ് മുൻ ഗവർണർ ഡോ.കെ.എ. കുര്യച്ചൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദിവ്യോദയ ഡയറക്ടർ ഫാ. വിൽസൺ ചക്കിയത്ത് സിഎംഐ ചടങ്ങിന് നേതൃത്വം വഹിച്ചു.