കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
1581078
Monday, August 4, 2025 12:18 AM IST
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം തിയ്യേറ്റർ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കടമ്പഴിപ്പുറം ഖാദി ജംഗ്ഷനിൽ കുരുവംപാടം വീട്ടിൽ മണികണ്ഠൻ- ജ്യോതി ദമ്പതികളുടെ മകൻ അശ്വിൻ (25)ആണ് മരിച്ചത്.
കടമ്പഴിപ്പുറം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന തൃശൂർ സ്വദേശിയുടെ കാർ അശ്വിൻ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ അശ്വിന് കടമ്പഴിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. പ്രവാസിയായ അശ്വിൻ കഴിഞ്ഞ മാസമാണ് ഒമാനിൽ നിന്നും നാട്ടിലെത്തിയത്. അവിവാഹിതനാണ്. സഹോദരി:അതുല്യ.