കെട്ടിടത്തിനു മുകളിൽനിന്ന് വീണുമരിച്ചു
1581079
Monday, August 4, 2025 12:35 AM IST
ആലത്തൂർ: കെട്ടിടത്തിനു മുകളിൽനിന്നും വീണ സ്ത്രീ മരിച്ചു. കാവശേരി കഴനി ചുങ്കം മന്ദംപറമ്പിൽ ചാമുക്കുട്ടന്റെ മകൾ രുഗ്മിണി (59) ആണ് കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വീടിനു മുകൾഭാഗത്ത് അലക്കിയിട്ട തുണികൾ എടുക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. സഹോദരങ്ങൾ: ലത, പരേതയായ സത്യഭാമ.